മുഖ്യമന്ത്രിക്ക് സ്വന്തം ഓഫീസിലെ കാര്യം നോക്കാന്‍ കഴിയില്ലെങ്കില്‍ എങ്ങനെ കേരളത്തിലെ ജനങ്ങളുടെ കാര്യം നോക്കുമെന്ന സുരേന്ദ്രന്റെ ചോദ്യം ശരിക്കും ചേരുക വി. മുരളീധരനാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം. മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമില്‍ ചര്‍ച്ചയ്ക്കിടെയാണ് ഇക്കാര്യം പറഞ്ഞത്. ജനങ്ങളുടെ കാര്യം നോക്കുന്നത് ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു 

സുരേന്ദ്രന്‍ മലര്‍ന്ന് കിടന്ന് തുപ്പുകയാണ്, ശരിക്കും സ്വന്തം വകുപ്പിലോ സ്വന്തം മന്ത്രിസഭയിലോ നടക്കുന്ന നിര്‍ണായക കാര്യങ്ങളെ കുറിച്ച് പോലും വി മുരളീധരന് വ്യക്തതയില്ലാതെ ഇരിക്കുന്നത് കണ്ടിട്ടുണ്ടെന്നും സുരേന്ദ്രന്റെ പരാമര്‍ശം കേരള മുഖ്യമന്ത്രിക്ക് ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.