മാർക്‌സിസ്റ്റ് വിരുദ്ധതയിൽ ഹീസ്റ്റീരിയ ബാധിച്ചൊരാളാണ് കെ. സുധാകരനെന്ന് സിപിഎം നേതാവ് എഎ റഹീം. ബിജെപിയോടുള്ള മൃദുസമീപനവും മമതയും കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള അന്ധമായ എതിർപ്പും കാരണമാണ് അദ്ദേഹം കെപിസിസി പ്രസിഡന്റായയത്. മാർക്സിസ്റ്റ് വിരുദ്ധത എന്നതിൽ കവിഞ്ഞ് ഒരു യോ​ഗ്യതയും അദ്ദേഹത്തിനില്ലെന്നും റഹീം പറഞ്ഞു. 

സുധാകരൻ കുറേക്കാലമായി പഠിച്ച തന്ത്രങ്ങളെല്ലാം ഒറ്റയ്ക്കും ആർഎസ്എസിനൊപ്പം ചേർന്നും പ്രവർത്തിച്ചിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ണൂരിൽ തരിമ്പും പിന്നോട്ടു പോയിട്ടില്ല. സുധാകരന്റേത് മൈക്കിന് മുന്നിൽ നിന്ന് വെല്ലുവിളിക്കുകയും ആയുധമെടുത്ത് യുദ്ധം ചെയ്യാനിറങ്ങുകയും ചെയ്ത ചരിത്രമാണെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നാണ് പ്രവർത്തിക്കുന്നതെന്നും റഹീം പറഞ്ഞു.