കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ സംസാരിക്കുന്നത് തെരുവുഗുണ്ടയുടെ ഭാഷയിലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. കോണ്‍ഗ്രസ് ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളെന്നും വിജയരാഘവന്‍ പ്രതികരിച്ചു. 

കുറച്ച് ദിവസമായി കെ.പി.സി.സി. അധ്യക്ഷന്റെ വികടഭാഷണം കേള്‍ക്കുന്നു. കേരളം കാത്തു സൂക്ഷിക്കുന്ന മഹനീയമായ രാഷ്ട്രീയ സ്വഭാവരീതിക്ക് എതിരായ രീതിയാണ് അദ്ദേഹത്തിന്റേത്. കേരളത്തിലെ ജനങ്ങള്‍ ആരും ഇതിനെ പിന്തുണയ്ക്കില്ല. സുധാകരനെ അധ്യക്ഷനാക്കിയവരാണ് ഇതിന് മറുപടി പറയേണ്ടതെന്നും  വിജയരാഘവന്‍ പ്രതികരിച്ചു.