മരംമുറി വിഷയത്തില്‍ സര്‍ക്കാര്‍ യഥാസമയം നടപടിയെടുത്തിട്ടുണ്ടെന്ന് എ.വിജയരാഘവൻ. ഇക്കാര്യത്തില്‍ കര്‍ഷക അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

കര്‍ഷകരുടെ ആവശ്യം അനുസരിച്ചാണ് അവരുടെ മരങ്ങള്‍ മുറിക്കാനായി ഉത്തരവിറക്കിയത്. ഇത് ദുര്‍വിനിയോഗം ചെയ്തപ്പോള്‍ തന്നെ സര്‍ക്കാര്‍ ശക്തമായ ശക്തമായ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.