സ്പീക്കര്‍ക്കെതിരായ ബിജെപി ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബിജെപി സംസ്ഥാന അധ്യക്ഷന് കിട്ടിയതെങ്ങനെയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കറെ മനഃപൂര്‍വ്വം അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.