പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മനോനില തകരാറിലായ ആളെപ്പോലെ സംസാരിക്കുന്നുവെന്ന് സി.പി.എം. സെക്രട്ടറി എ. വിജയരാഘവൻ. രമേശ് ചെന്നിത്തല നടത്തിയ പദപ്രയോ​ഗം രാഷ്ട്രീയ മര്യാദകളുടെ എല്ലാ സീമകളേയും ലംഘിച്ചിരിക്കുകയാണ്. മനോനില തെറ്റിയാൽ ചികിത്സ തേടുകയാണ് വേണ്ടത്. അല്ലാതെ പിണറായി വിജയനു നേരെ എന്തും പറയാവുന്ന അവസ്ഥയിലേക്ക് പ്രതിപക്ഷ നേതാവ് തരംതാഴരുതെന്നും വിജയരാഘവൻ പറഞ്ഞു.