വരാല്‍ പശ, ചുണ്ണാമ്പ് വള്ളി, കുമ്മായം, കുളമാവിന്റെ തോല്, പാണലിന്റെ ഇല, തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കള്‍ ഉപയോഗിച്ച് വീട് പണിയാനാകുമോ ?  സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ട സ്വദേശിയായ ജേക്കബ്ബ് തങ്കച്ചന്‍. 

മണ്ണില്‍ വിവിധയിനം ഔഷധസസ്യങ്ങളുടെ ചേരുവകള്‍ കൂട്ടിക്കുഴിച്ചാണ് ഭിത്തി പണിയാനാവശ്യമായ കട്ടകള്‍ ഉണ്ടാക്കിയത്. 200 ചതുരശ്ര അടിയില്‍ത്താഴെയുള്ള വീടിന് ഒറ്റമുറിയും സിറ്റ്ഔട്ടുമാണുള്ളത്.