കൊറോണയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച ബ്രേക്ക് ദി ചെയിന്‍ പദ്ധതിയുമായി കാഞ്ഞിരപ്പള്ളി സ്വദേശി നജീബ്. കൊറോണയ്‌ക്കെതിരെ ബോധവത്ക്കരണവുമായി ഒറ്റയാള്‍പോരാട്ടം നയിക്കുകയാണ് മത്സ്യവ്യാപാരി നജീബ്. മീന്‍ വില്‍ക്കാന്‍ പോകുന്നിടമെല്ലാം അണുവിമക്തമാക്കിയും കാഞ്ഞിരപ്പള്ളിയില്‍ ആളുകൂടുന്ന ഇടമെല്ലാം അണുവിമുക്തമാക്കിയും രോഗ വ്യാപനത്തെ കുറിച്ച് വിശദീകരിച്ചുമാണ് ബോധവത്ക്കരണം. ബസുകളുടെ ഉള്‍വശവും കാത്തിരിപ്പുകേന്ദ്രവുമെല്ലാം നജീബ് വൃത്തിയാക്കുന്നു.