പരിസ്ഥിതി ആഘാത നിയമഭേദഗതിയുടെ കരടില്‍ പരിഷ്‌കരണങ്ങള്‍ അറിയിക്കുന്നതിനുള്ള അവസാന തിയതി നാളെയാണ്. കരടില്‍ പരിസ്ഥിതിയെ ബാധിക്കുന്ന പല പ്രശ്നങ്ങളും ഉന്നയിക്കപ്പെടുന്നു. പുതിയ പാരിസ്ഥിതികാഘാത നിയമ ഭേഗഗതികള്‍ അവശേഷിക്കുന്ന പശ്ചിമ ഘട്ടത്തേയും ഇല്ലാതാക്കുമെന്ന ആശങ്കയാണ് ശക്തമാക്കുന്നത്. പുതിയ നിയമത്തിന്റെ മറവില്‍ പാറമടകള്‍ സജീവമാകുമെന്നാണ് വിലയിരുത്തല്‍. 'ഇ.ഐ.എ വിനാശത്തിന്റെ കരടോ' എന്ന വിഷയത്തില്‍ ബിനോയ് വിശ്വം, വി ടി ബല്‍റാം, അജയകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്നു