കൊല്ലം കൊളത്തൂപ്പുഴയില്‍ പിതാവിന്റെ മര്‍ദനമേറ്റ് ഒന്‍പത് വയസുകാരന് ഗുരുതര പരിക്ക്. കുട്ടിയ മര്‍ദിച്ചതിന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്യാസ് സ്റ്റൗവില്‍ ഉപയോഗിക്കുന്ന പൈപ്പും കമ്പും ഉപയോഗിച്ചാണ് പിതാവ് ബൈജു കുട്ടിയെ മര്‍ദിച്ചത്. 

സമീപത്തെ പുഴയില്‍ കുളിക്കാന്‍ പോയതിനായിരുന്നു മര്‍ദനം. കുട്ടിയുടെ ശരീരമാസകലം പൊട്ടിയ പാടുകളുണ്ട്. സ്ഥിരമായി കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന ബൈജു കുട്ടികളെ മര്‍ദിക്കുന്നത് പതിവാണെന്ന് പരിസരവാസികള്‍ പറയുന്നു