അബുദാബിയില്‍ ഏഴ് മീറ്ററോളം നീളമുള്ള തിമിംഗലസ്രാവുകളെ കണ്ടെത്തി. അബുദാബി എന്‍വയോണ്‍മെന്റല്‍ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. 

അബുദാബിയിലെ അല്‍ റാഹ, അല്‍ ബഹിയ ഭാഗങ്ങളിലെ കനാലുകളിലാണ് രണ്ട് സ്രാവുകളെ കണ്ടെത്തിയത്. ഒരു ബസിന്റെയത്ര വളരാനാവുന്ന വമ്പന്‍ സ്രാവുകളാണിവ. വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിലുള്ള ഈ സ്രാവുകള്‍ ഉപദ്രവകാരികളല്ല.

കഴിഞ്ഞ ആറാഴ്ചയായി ഇവയെ നിരീക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുകയാണെന്നും പൊതുജനങ്ങള്‍ ഇവയെ ശല്യപ്പെടുത്താന്‍ ശ്രമിക്കരുതെന്നും പരിസ്ഥിതി ഏജന്‍സി വക്താക്കള്‍ അഭ്യര്‍ത്ഥിച്ചു.