തമിഴ്‌നാട്ടില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആറുപേര്‍ മരിച്ചു. മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഗര്‍ഭിണി അടക്കമുള്ള രോഗികള്‍ മരിച്ചത്. 1500-ഓളം കോവിഡ് രോഗികളാണ് ഈ ആശുപത്രിയില്‍ ഉള്ളത്. 

മധുരയില്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിട്ടുള്ള ആശുപത്രിയാണ് ഇത്. ആശുപത്രിയിലെ ഓക്‌സിജന്‍ സംഭരണിയില്‍ ഓക്‌സിജന്‍ തീര്‍ന്നതാണ് രോഗികള്‍ മരിക്കാന്‍ കാരണമായതായി പറയപ്പെടുന്നത്.