സ്‌പൈസ് ജെറ്റിന്റെ വിമാനമാണ് കൊച്ചിയില്‍ എത്തിയത്. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്.ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന 180 പ്രവാസികളാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നാലെ മസ്‌ക്കറ്റില്‍ നിന്നും ഒമാന്‍ എയര്‍ലൈന്‍സ് വഴി 160 പേരും കൊച്ചിയിലെത്തി.

ഇന്‍സ്റ്റീറ്റിയൂഷനല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രോഗ ലക്ഷണമുള്ളവരെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ മാത്രം വിദേശത്ത് നിന്ന് 486 പേരാണ് നെടുമ്പാശ്ശേരി വിമാന താവളത്തില്‍ എത്തിയത്.