കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അരലക്ഷം രൂപ നഷ്ട പരിഹാരം നല്‍കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇതിനായുള്ള മാര്‍ഗരേഖ പുറത്തിറക്കി. നഷ്ട പരിഹാരത്തിന് അര്‍ഹതയുള്ളവരുടെ ബന്ധുക്കള്‍ ജില്ലാ ഭരണകൂടത്തിന് അപേക്ഷ സമര്‍പ്പിക്കണം.

പരിശോധനയ്ക്ക് ശേഷം ജില്ലാ ഭരണകൂടമോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ പണം കൈമാറും. മരണത്തെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.