പമ്പയില്‍ നാല് പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ടുപേര്‍ പോലീസ് മെസ്സിലെ ജീവനക്കാരാണ്. ഇവരെ എഫ്.എല്‍.ടി.സി.യിലേക്ക് മാറ്റുകയും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തിട്ടുണ്ട്.
ഇതോടെ ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് തുടര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്നലെയും മെസ്സിലെ രണ്ട് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പമ്പയില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് പോലീസ് മെസ്സിലാണ്. നിലയ്ക്കലില്‍ മാത്രം ഇതുവരെ നടത്തിയ പരിശോധനയില്‍ 37 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.