ഉപയോഗമില്ലാത്ത തോക്കുകള്‍ കൊണ്ട് കൂറ്റന്‍ ത്രിമാനരൂപം നിര്‍മിച്ച് കേരള പോലീസ്

ഉപയോഗശൂന്യമായ തോക്കുകള്‍  ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അനാച്ഛാദനം ചെയ്തു. സര്‍വീസില്‍ നിന്നു വിരമിച്ച പോലീസ് ഉദ്യോഗസ്ഥരോടുള്ള  ആദരവ് പ്രകടിപ്പിക്കാനാണ് ശൗര്യ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ശില്പം തയ്യാറാക്കിയിരിക്കുന്നത്. 

ഉപയോഗശൂന്യമായതും കാലഹരണപ്പെട്ടതുമായ റൈഫിളുകള്‍, റിവോള്‍വറുകള്‍, മാഗസിനുകള്‍ എന്നിവയാണ് ഈ സ്മൃതിമണ്ഡപത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 940 റൈഫിളുകള്‍, 80 മസ്‌കറ്റ് തോക്ക്, 45 റിവോള്‍വറുകള്‍,  457 മാഗസിനുകള്‍ എന്നിവയാണ് നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. ആകെ 1422 ആയുധങ്ങളാണ് ഇതിനു വേണ്ടിവന്നത്. ശില്പത്തിന്റെ ഡിസൈന്‍, നിര്‍മ്മാണം എന്നിവ നിര്‍വ്വഹിച്ചത് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്.  ഇതിനായി ഒരു ഘട്ടത്തിലും പുറത്തു നിന്നുള്ള സഹായം തേടിയില്ല. ഒന്‍പത് മീറ്റര്‍ ഉയരമുള്ള ഈ സ്തൂപത്തിന് ഭൂമിക്കടിയിലേക്ക് എട്ട് മീറ്റര്‍ താഴ്ചയും ഉണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented