ശബരിമലയില്‍ തീര്‍ഥാടനകാലം ആരംഭിച്ചതിന് ശേഷം ആദ്യമായി ഇന്ന് 3000 ഭക്തര്‍ക്ക് പ്രവേശനം. ശനി, ഞായര്‍ ദിവസങ്ങളിലാണ് 3000 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് ഭക്തര്‍ ഏറെയും എത്തുന്നത്. 

തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചത് വരുമാനത്തില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്. അപ്പം, അരവണ വില്‍പനയില്‍ നേരിയ വര്‍ധനവുണ്ടായിട്ടുണ്ട്. പോസ്റ്റല്‍ പ്രസാദത്തിനും ബുക്കിങ് ഉയര്‍ന്നു

കോവിഡ് കേസുകള്‍ കുറയുന്നത് തീര്‍ത്ഥാടനത്തിനും ആശ്വാസകരമാണ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ പരിശോധനകളില്‍ ആറ് പേര്‍ക്ക് മാത്രമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.