കാസർകോട് തെക്കിൽ നിർമ്മാണത്തിലിരിക്കുന്ന ടാറ്റ ആശുപത്രിയിലെ മൂന്ന് നിർമ്മാണ തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം ഇവിടെയുള്ള കൺസ്ട്രക്ഷൻ മാനേജർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഞായാറാഴ്ച്ചയാണ് തെലങ്കാന സ്വദേശിയായ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുന്നത്.