സാമ്പത്തിക പ്രതിസന്ധി കാരണം സംസ്ഥാനത്ത് മൂന്നുപേര്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് രണ്ട് ഓട്ടോ ഡ്രൈവര്‍മാരും ഇടുക്കിയില്‍ ഒരു കട ഉടമയുമാണ് ജീവനൊടുക്കിയത്. അത്തോളി സ്വദേശി മനോജ്, വൈക്കലശ്ശേരി സ്വദേശി ഹരീഷ് ബാബു എന്നിവരാണ് കോഴിക്കോട് ജീവനൊടുക്കിയത്. 

വടകരയിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഹരീഷ് തൂങ്ങിമരിച്ചത്. ഇവിടെ ഒറ്റയ്ക്കായിരുന്നു ഹരീഷിന്റെ താമസം. ഓട്ടോ റിക്ഷാ ലൈസന്‍സ് പുതുക്കാന്‍ പണമില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ഇയാളെന്ന് ബന്ധുക്കള്‍ പറയുന്നു. ഇടുക്കിയില്‍ വിഷം കഴിച്ച നിലയില്‍ കടയുടെ ഉള്ളിലാണ് വ്യാപാരിയെ കണ്ടെത്തിയത്.