ഇടുക്കി: ഓറഞ്ച് സോണായ ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകള്‍ കൂടി ഹോട്ടസ്‌പോട്ടില്‍ ഉള്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ച ഏലപ്പാറ, നെടുങ്കണ്ടം, വാഴത്തോപ്പ് എന്നീ പഞ്ചായത്തുകളാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ വാഹനങ്ങള്‍ക്ക് നമ്പര്‍ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗ ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടത്തി നിരീക്ഷണത്തിൽ ആക്കാനുള്ള   ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 

നിയന്ത്രണങ്ങളുടെ ഭാഗമായി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാം. ചൊവ്വ, വ്യാഴം, ശെനി ദിവസങ്ങളിൽ ഇരട്ട നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് നിറത്തിൽ ഇറക്കാം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന 27 വാർഡുകളിൽ നിരോധനാജ്ഞ തുടരുകയാണ്. തമിഴ്നാട്ടിൽ നിന്ന് ജനങ്ങൾ വനപാത വഴി ജില്ലയിലേക്ക് എത്തുന്നത് തടയാൻ സംയുക്ത സേനയ്ക്കൊപ്പം ജനകിയ സമിതികളും പരിശോധനയിൽ പങ്കെടുക്കും