തിരുവനന്തപുരം: തിരുവന്തപുരം ആറ്റിങ്ങലില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ടാങ്കറും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരം. കൊല്ലം കല്ലുവാതുവാതുക്കല്‍ സ്വദേശികളാണ് മരിച്ചത്. 

പുലര്‍ച്ച ഒരുമണിയോടു കൂടിയാണ് ആറ്റിങ്ങല്‍ ടി.ബി ജങ്ഷനില്‍ അപകടം ഉണ്ടായത്. ഫോര്‍ച്യൂണര്‍ കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ഫോര്‍ച്യൂണര്‍ കാറില്‍ എട്ടുപേരാണ് ഉണ്ടായിരുന്നത് ഇതില്‍ മൂന്നു പേരാണ് മരിച്ചത്.