ബെംഗളൂരു: തെലങ്കാനയില്‍ വാഹനാപകടത്തില്‍ മലയാളികളടക്കം 3 പേര്‍ മരിച്ചു. ബിഹാറില്‍ നിന്നും കേരളത്തിലേക്ക് തിരിച്ച കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് ചെമ്പുകടവ് സ്വദേശി അനീഷ്, മകള്‍ അനാമിക കാര്‍ ഡ്രൈവര്‍ സ്റ്റെനി എന്നിവരാണ് മരിച്ചത്. 

ശ്രീനഗര്‍ കന്യകുമാരി ദേശീയ പാതയില്‍ നിസാമബദില്‍ വച്ചാണ് അപകടം ഉണ്ടായത്. കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി പാസ് എടുത്ത് കേരളത്തിലേയ്ക്ക് തിരിച്ചവരായിരുന്നു ഇവര്‍. പുലര്‍ച്ചെ ഇവരുടെ വാഹനത്തിനു പിന്നില്‍ ഒരു ട്രെക്ക് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്നിലിരുന്ന അനീഷും ഇളയമകളും മരിക്കുകയായിരുന്നു. ഭാര്യയും മൂത്തകുട്ടിയും ഗുരുതരപരിക്കുകളോടെ ആശുപത്രിയിലാണ് ഉള്ളത്. സ്വകാര്യ സ്‌കൂളിലെ അധ്യാപകനായിരുന്നു അനീഷ്.