കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്തിട്ട് ഇന്ന് രണ്ടുവർഷം പിന്നിടുമ്പോൾ ഇവിടെ നഷ്ടമായത് 38 മനുഷ്യജീവനുകൾ. അപ്രോച്ച് റോഡില്ലാത്തതും ലിങ്ക് റോഡിൽ നിന്നുള്ള അശ്രദ്ധമായ വാഹനയാത്രയുമാണ് അപകടങ്ങൾക്ക് കാരണം.

അമിതവേഗത്തിലെത്തി അപകടമുണ്ടാക്കുന്ന വാഹനങ്ങളെ കണ്ടെത്താൻ പോലുമുളള സംവിധാനങ്ങൾ ബൈപ്പാസിലില്ല. അപടകങ്ങൾ തുടർക്കഥയാകുന്ന കൊല്ലം ബൈപ്പാസിൽ മാതൃഭൂമി ന്യൂസ് നടത്തുന്ന അന്വേഷണം.