ഉദ്യോഗാര്‍ഥികളുടെ കനത്ത പ്രതിഷേധത്തിനിടയിലും വിവിധ വകുപ്പുകളായി 200-ഓളം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

ടൂറിസം വകുപ്പില്‍ നൂറും സ്‌കോള്‍ കേരളയില്‍ 54 ഉം ഉള്‍പ്പടെ 221 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതില്‍ പി.എസ്.സി നിയമനം നടത്തേണ്ട തസ്തിക ഉണ്ടോ എന്ന് പരിശോധിക്കാന്‍ വകുപ്പുകള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. പുതിയതായി 261 തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു