ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലെ വനമേഖലയില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിച്ചു. ബിജാപൂര്‍ എസ്.പി. കമലോചന്‍ കശ്യപാണ് ഇക്കാര്യം അറിയിച്ചത്. 

സുക്മ - ബിജാപൂര്‍ അതിര്‍ത്തിയിലെ വനമേഖലയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരും മാവോയിസ്റ്റുകളും തമ്മില്‍ ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. 14 ജവാന്മാരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.