സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ്. കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ എത്തുന്ന എസ്.എഫ്.ഐ. നേതാവിന് പ്രായം 21 വയസ് മാത്രം. 

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനത്തിന്റെ തലേന്നാണ് രേഷ്മയ്ക്ക് 21 വയസ് തികഞ്ഞത്. അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പറാണ് രേഷ്മ. 

നേതൃപാടവം കണക്കിലെടുത്താണ് രേഷ്മയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചതെന്നും തീരുമാനം പാര്‍ട്ടി യോഗത്തില്‍ ഔദ്യോഗികമായി അറിയിക്കുമെന്നും സി.പി.എം. കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാല്‍ പറഞ്ഞു.