വനംവകുപ്പ് കാസര്‍കോട് റേഞ്ചിന്റെ മിന്നല്‍ പരിശോധനയില്‍ അനധികൃതമായി മുറിച്ചുകടത്താന്‍ ശ്രമിച്ച 205 തേക്ക് തടികള്‍ പിടികൂടി. പരപ്പ കനകപ്പള്ളിയില്‍ നടത്തിയ പരിശോധനയിലാണ് മരത്തടികള്‍ പിടിച്ചത്.

തേക്ക് തടികളുമായി പോയ ലോറി തടഞ്ഞ് പരിശോധിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍. സമീപത്ത് നിന്ന് തന്നെ ബാക്കിയുള്ള തടികളും പിടികൂടി.

ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി ഹംസ, മരത്തിന്റെ ഉടമ പാണത്തൂര്‍ സ്വദേശി ഷാജി എന്നിവര്‍ക്കെതിരെ കേസെടുത്തു. മുട്ടില്‍ മരംമുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് വനം വകുപ്പ്.