മലയാറ്റൂരില്‍ ഇല്ലിത്തോടില്‍ പാറമടയിലെ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ച കെട്ടിടത്തിലാണ് പൊട്ടിത്തെറിയുണ്ടായത്. തമിഴ്നാട് സ്വദേശി പെരിയണ്ണന്‍ കര്‍ണാടക സ്വദേശി ധനപാലന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഇത്ര ശക്തമായ മഴപെയ്യുന്ന സാഹചര്യത്തില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതെങ്ങനെയെന്ന് പരിശോധിക്കുകയാണ് പോലീസ്. ക്രഷറില്‍ അനുവദിച്ചതിനേക്കാള്‍ വലിയ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്്.