ദുബായ്: ഗള്‍ഫ് മലയാളികളെയുമായി നാട്ടിലെത്തുന്നത് ഇന്ന് രണ്ട് വിമാനങ്ങള്‍ . ഇന്നത്തെ ആദ്യ വിമാനം അല്‍പ സമയം കഴിയുമ്പോള്‍ റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് പറക്കും. വൈകിട്ടു ബഹറിനില്‍ നിന്ന് കൊച്ചിയിലെക്കാണ് രണ്ടാമത്തെ വിമാനം .

ബഹ്റൈനിൽ നിന്നും  4.30 നാണ് രണ്ടാമത്തെ വിമാനം നെടുമ്പാശ്ശേരിയിലേക്ക്  യാത്ര തിരിക്കും. 177 പേരാണ് ഈ വിമാനത്തിൽ ഉണ്ടാകും. ഓരോ രാജ്യത്തെയും സൗകര്യങ്ങളും സാഹചര്യവും അനുസരിച്ച് പ്രവാസികളെ മടക്കികൊണ്ടുവരാം എന്നാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശം .രണ്ട് വിമാനങ്ങളിലായി ആകെ 339 യാത്രക്കാരെക്കൊണ്ടാണ് ഇന്ന് കേരളത്തിലേക്ക് എത്തുക.