ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടേതായി ഗംഗാ തീരത്ത് മാത്രം മറവ് ചെയ്തത് 2000ലധികം മൃതദേഹങ്ങൾ. ഉന്നാവില്‍ രണ്ടിടത്തായി 900 മൃതദേഹങ്ങളാണ് സംസ്‌കരിച്ചതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടത്തും നായ്ക്കള്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കടിച്ചുവലിക്കുന്നതിന്റെ ദയനീയകാഴ്ചകളാണ് പുറത്തു വരുന്നത്.