കോഴിക്കോട്: കോവിഡ് രോഗിയുമായി സമ്പര്‍ക്കമുണ്ടായതിനെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 190 ആരോഗ്യ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. ഡോക്ടര്‍മാരും പിജി വിദ്യാര്‍ഥികളും അടക്കം നിരീക്ഷണത്തിലായത് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമോയെന്ന ആശങ്കയുണ്ട്. 

മെഡിക്കല്‍ കോളേജിലെ പ്രധാനപ്പെട്ട വിഭാഗങ്ങളിലെ പ്രധാനപ്പെട്ട ഡോക്ടര്‍മാര്‍ പോലും നിരീക്ഷണത്തിലായിരിക്കുന്ന അവസ്ഥയാണ്. പനിയുടെ ലക്ഷണമുള്ളവരെ ആശുപത്രിയില്‍ തന്നെ നിരീക്ഷണത്തിലാക്കിട്ടുണ്ട്. 258 പേരുടെ സാമ്പിളുകള്‍ ഇനി വരാനുണ്ട്.