അസമിലെ കുണ്ടോലി വനത്തില്‍ 18 ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇടിമിന്നലേറ്റാണ് ആനകള്‍ ചരിഞ്ഞതെന്നാണ് പ്രാഥമിക നി​ഗമനം. കൂട്ടത്തോടെ ആനകൾ ചരിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ ഉന്നതലസംഘത്തെ അസം വനംവകുപ്പ് നിയോ​ഗിച്ചു.