കനത്തമഴ പെയ്തൊഴിഞ്ഞതോടെ മുളന്തുരുത്തിയിലെ ഒരു വീട്ടിൽ  കടന്നുകയറി വന്നവർ ചില്ലറക്കാരല്ല. പതിനെട്ടോളം മലമ്പാമ്പിൻ കുഞ്ഞുങ്ങളെയാണ് തിങ്കളാഴ്ച പെരുമ്പിള്ളി ചാത്തനാട്ട് വർക്കിയുടെ വീട്ടിൽ നിന്ന് പിടികൂടിയത്.

കനത്ത മഴ മാറിയതോടെ വീടിന്റെ സിറ്റൗട്ടിലാണ് പാമ്പിൻകുഞ്ഞുങ്ങൾ ഇഴയുന്നതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് മെമ്പറേയും നാട്ടുകാരേയും വിളിച്ചുകൂട്ടി വിശദമായി പരിശോധിച്ചപ്പോൾ ഒന്നിനുപിറകേ ഒന്നായി 18 മലമ്പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി.