കൊച്ചി: നെടുമ്പാശ്ശേരിയിലെത്തിയ  പ്രവാസികളില്‍ പതിനേഴുപേരെയാണ് കളമശേരിയിലെ നിരീക്ഷണകേന്ദ്രത്തിലാക്കിയത്. ഇവരില്‍ കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ ഇന്ന് മടങ്ങും. 

പുലർച്ചെ ഒന്നേമുക്കാലിനാണ്  പ്രവാസികളെയും കൊണ്ട് നെടുമ്പാശ്ശേരിയിൽ നിന്ന് കെഎസ്ആർടിസി ബസ് കളമശ്ശേരി എസ്സിഎംഎസ് കോളജിലെ  നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സ്രവപരിശോധന നടത്തും. കൂടുതല്‍ പ്രവാസികളെയുമായി ബഹ്റനൈനിൽ നിന്നുള്ള വിമാനം ഇന്ന് രാത്രി നെടുമ്പാശ്ശേരിയിൽ എത്തും.