കേരളത്തിൽ ഇന്ന് 1608 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1409 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 803 പേർ രോഗമുക്തി നേടി.
കോവിഡ് മൂലം ഇന്ന് ഏഴ് മരണം സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പത്രക്കുറിപ്പിൽ അറിയിച്ചു