റോഡിൽ ഓടിക്കാൻ സാധിക്കുന്ന ഒരു കുഞ്ഞൻ ജീപ്പ്. നിർമിച്ചത് ഒരു പ്ലസ് വൺ വിദ്യാർത്ഥി! കൊല്ലം കുറ്റിവട്ടം സ്വദേശിയായ മുഹമ്മദ് സമീൻ എന്ന പതിനാറുകാരനാണ് സ്വന്തമായിട്ടാണ് ജീപ്പ് നിർമിച്ച് ആളുകളെ വിസ്മയിപ്പിച്ചിരിക്കുന്നത്. മാരുതി 800 കാറിന്റെ സ്റ്റിയറിങ്ങും ടാറ്റാ നാനോയുടെ സ്റ്റിയറിങ് ബോക്‌സുമാണ് സമീൻ ജീപ്പിൽ ഉപയോഗിച്ചിരിക്കുന്നത്. 28 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് മുഹമ്മദ് സമീൻ അവകാശപ്പെടുന്നത്. 

ഓട്ടോ മൊബൈൽ എൻജിനിയർ ആകണമെന്നാണ് സമീനിന്റെ ആഗ്രഹം. ഓട്ടോറിക്ഷ തൊഴിലാളിയായ പിതാവും വീട്ടമ്മയായ മാതാവും എല്ലാ പിന്തുണയുമായി കൂടെയുണ്ട്.