തിരുവനന്തപുരം, വലിയതോപ്പിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്ന് ഇറക്കിവിട്ട മത്സ്യതൊഴിലാളി കുടുംബങ്ങള്‍ ദുരിതത്തില്‍.  കിടപ്പുരോഗികളും കൊച്ചുകുട്ടികളും സ്ത്രീകളുമടങ്ങുന്ന 16 കുടുംബങ്ങള്‍ സര്‍ക്കാര്‍ ഓഫീസിന്റെ വരാന്തയിലാണ് ഇപ്പോള്‍ കഴിയുന്നത്.

ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന വലിയതോപ്പിലെ സെന്റ് റോച്ച് കോണ്‍വെന്റ് സ്‌കൂളില്‍ താമസിച്ച കുടുംബങ്ങളാണ് പെരുവഴിയിലായത്. സ്‌കൂളില്‍ ക്ലാസ് തുടങ്ങണമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഇവരെ ബലം പ്രയോഗിച്ച് ഇറക്കിവിടുകയായിരുന്നു. പ്രാഥമിക കൃത്യത്തിന് പോലും സ്ഥലമില്ലാതെ ദുരിതത്തിലാണിവര്‍.