കൊച്ചിയില്‍ 13 വയസുകാരി വൈഗയുടെ മരണം സംബന്ധിച്ച കേസില്‍ കാണാതായ പിതാവ് സനുമോഹന്‍ മൂകാംബികയില്‍ ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. രണ്ടുദിവസം മുമ്പ് സനു മോഹന്‍ താമസിച്ചിരുന്നതായി അവിടുത്തെ ഹോട്ടല്‍ അധികൃതര്‍ നല്‍കിയ വിവരങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ശാസ്ത്രീയപരിശോധനാ ഫലം കാക്കുകയാണ് അന്വേഷണ സംഘം.