കായലിൽ മുങ്ങിത്താഴ്ന്ന മൂന്നു ജീവനുകളെ മരണത്തിൽ നിന്ന് കൈപിടിച്ചുകയറ്റി നാട്ടിലെ താരമായി മാറിയിരിക്കുകയാണ് 12 വയസ്സുകാരനായ അതുൽ ബിനീഷ്. തന്നേക്കാൾ പ്രായം കുറഞ്ഞ രണ്ടു കുട്ടികളെയും അവരുടെ അമ്മയെയുമാണ് വലിയ അപകടത്തിൽ നിന്ന് ഈ കൊച്ചുമിടുക്കൻ രക്ഷിച്ചത്.