കോവിഡ് ചികിത്സാരംഗത്ത് കേരളത്തിന് വീണ്ടും അഭിമാനാർഹമായ നേട്ടം. കൊല്ലത്ത് 105 വയസുകാരി കോവിഡ് മുക്തയായതിനു പിന്നാലെ കൊച്ചിയിൽ 103 വയസുകാരനും രോഗമുക്തി നേടി. ആലുവ മാറമ്പിള്ളി സ്വദേശി പരീതാണ് ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജായത്.