ദിനംപ്രതി 100-ല്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കരുതെന്നും ക്രമേണ കുത്തിവയ്പ്പ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടണമെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം.
കോവാക്‌സിനും കോവിഷീല്‍ഡും ഉള്‍പ്പെടെ 1.65 കോടി ഡോസ് വാക്‌സിനുകള്‍ സംസ്ഥാനങ്ങളില്‍ എത്തിച്ചതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്ചയാണ് രാജ്യത്താകമാനം കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിത്തുടങ്ങുക.
കുത്തിവയ്പ്പിനിടെ 10% വരെ വാക്‌സിനുകള്‍ നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ വിതരണ കേന്ദ്രങ്ങളില്‍ കുത്തിവയ്പ്പ് നടത്തേണ്ടവരുടെ എണ്ണം കൂടരുതെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.