പാലക്കാട് 10 വര്‍ഷം കാമുകന്‍ ആരുമറിയാതെ ഒറ്റമുറിയില്‍ താമസിപ്പിച്ച സജിതയെ കാണാന്‍ മാതാപിതാക്കളെത്തി. മകളെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സജിതയുടെ അമ്മയും അച്ഛനും മാധ്യമങ്ങളോട് പറഞ്ഞു. 

സജിതയും റഹ്‌മാനും ഒരുമിച്ച് ജീവിക്കുന്നതില്‍ വിരോധമില്ലെന്നും മകളെ കാണാനും സന്തോഷം പങ്കിടാനും മാത്രമാണ് വന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം സജിതയെ മതം മാറ്റി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് റഹ്‌മാന്‍ വ്യക്തമാക്കി.