സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളില്ല. പത്തുതവണ സംസ്ഥാന ചാമ്പ്യന്മാരായ സ്കൂളില്‍ നിന്ന് ഇത്തവണ ഒരു താരത്തിനു പോലും സംസ്ഥാന മേളയിലേക്ക് യോഗ്യത നേടാനായില്ല. ഒമ്പത് തവണ ദേശീയ ചാമ്പ്യന്മാരായിട്ടുള്ള സ്കൂളിനാണ് ഈ തിരിച്ചടി.