തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കുള്ള കേന്ദ്ര സേന കേരളത്തില്‍ എത്തി. പത്ത് കമ്പനി ബി.എസ്.എഫ്. ജവാന്മാരാണ് വിവിധ ജില്ലകളിലേക്ക് എത്തിയിരിക്കുന്നത്. സ്ഥലത്തെ കുറിച്ച് പഠിച്ച ശേഷം റൂട്ട് മാര്‍ച്ച് തീരുമാനിക്കുമെന്ന് ബി.എസ്.എഫ്. കമാന്റന്റ് ബി.കെ. സിങ് പറഞ്ഞു. 

കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്രസേന കേരളത്തിലേക്ക് യാത്ര തിരിച്ചിരുന്നു. കാസര്‍കോട്ടേക്കും കണ്ണൂരിലേക്കുമായുള്ള ജവാന്മാരുടെ അഞ്ച് കമ്പനി ഇന്ന് ഉച്ചയോടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി.