മക്കളെ പോലെ സ്നേഹിക്കുന്ന 10 വളര്‍ത്തു പൂച്ചകളെ ആണ് കോട്ടയത്തെ വീട്ടമ്മ പുഷ്പ ബേബി തോമസിന് ഒരു വര്‍ഷത്തിനിടെ നഷ്ടമായത്. വിഷം ഉള്ളില്‍ ചെന്നാണ് പൂച്ചകളെല്ലാം ചത്തത്. പൂച്ചകളെ കൊല്ലുന്നവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് പുഷ്പ ബേബി തോമസ്.