ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയായ കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം. ഒരു ഇന്ത്യന്‍ കേണലിനും രണ്ട് ജവാന്മാര്‍ക്കും വീരമൃത്യു. യഥാര്‍ഥ നിയന്ത്രണരേഖയിലാണ് ചൈനയുടെ നടപടി.  1975-ന് ശേഷം ആദ്യമായിട്ടാണ് യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നത്. 

ഇന്നലെ രാത്രിയില്‍ ഗാല്‍വന്‍ വാലിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരു കേണലും രണ്ട് ജവാന്മാരുമാണ് വീരമൃത്യു വരിച്ചത്. ചൈന വലിയതോതില്‍ സന്നാഹങ്ങളുമായാണ് അതിര്‍ത്തിയിലേയ്ക്ക് എത്തിയത്. ടെന്‍ഡുകളും ആയുധങ്ങളുമായാണ് ഇവര്‍ കടന്നുകയറിയത്. ഇന്ത്യ ഇതിനെ ചെറുത്തു നിര്‍ത്താന്‍ നോക്കിയെങ്കിലും കൈയ്യാങ്കളിയിലേയ്ക്ക് പോകുകയായിരുന്നു.