സുകുമാരക്കുറുപ്പിന്റെ ചിത്രവുമായി  താരതമ്യപ്പെടുത്തിയുള്ള പരിഹാസത്തിന് മറുപടിയുമായി മന്ത്രി വി.ശിവന്‍കുട്ടി.  ഇങ്ങനെയല്ല രാഷ്ട്രീയം പറയേണ്ടതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ കുട്ടികളെ ട്രോളിയപ്പോഴും താനിത് തന്നെയാണ് പറഞ്ഞതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നേരത്തെ മോന്‍സന്‍ മാവുങ്കലിനൊപ്പം മന്ത്രി നില്‍ക്കുന്ന മോര്‍ഫ് ചെയ്ത ഫോട്ടോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.