മോദിക്കെതിരെ പരാതിയുമായി അന്തര്‍ദേശിയ കമ്പനി രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദി പെയ്മെന്റ് പ്രൊസസിങ് കമ്പനിയായ റുപേയെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപിച്ച് അന്തര്‍ ദേശീയ പ്രൊസസിങ് കമ്പനിയായ മാസ്റ്റര്‍കാര്‍ഡ് രംഗത്ത്. ദേശീയത ഉപയോഗപ്പെടുത്തി ഇന്ത്യന്‍ കമ്പനിയായ റുപേയ്ക്ക് പ്രധാനമന്ത്രി മോദി പ്രോത്സാഹനം നല്‍കുകയണ്. ഇത് തങ്ങള്‍ക്ക് തിരിച്ചടിയുണ്ടാക്കുന്നെന്നും ആരോപിച്ച് മാസ്റ്റര്‍ കാര്‍ഡ് അമേരിക്കന്‍ സര്‍ക്കാരിന് പരാതി നല്‍കി. ഇന്ത്യയില്‍ ഉപയോഗത്തിലുളള നൂറു കോടി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ പകുതി പേരും റുപേ സംവിധാനത്തിലൂടെയാണ് ഇടപാട് നടത്തുന്നത്. ഇന്ത്യന്‍ കമ്പനിയായ റുപേ ഉപയോഗിക്കുന്നത് രാജ്യത്തെ സേവിക്കുന്നതിന് തുല്യമാണെന്നും റുപേയെ പ്രോത്സാഹിപ്പിക്കണമെന്നും മോദി ആഹ്വാനം ചെയ്തിരുന്നു. 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented