കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും മാത്രമല്ല 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ വിവാദ കമ്പനിയായ സ്പ്രിങ്ക്ളെര്‍ ചോര്‍ത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
കോവിഡ് 19-മായി ബന്ധപ്പെട്ട് സ്പ്രിങ്ക്ളെര്‍ കമ്പനി കേരളത്തിന് നല്‍കുന്ന സേവനം സൗജന്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കമ്പനിയുടെ സേവനത്തിനുള്ള തുക കേവിഡ് 19 നു ശേഷം നല്‍കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ ഇന്ന് പുറത്തു വിട്ടിരിക്കുന്ന രേഖകളില്‍ പറയുന്നത്.