രാജ്യത്ത് ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടി. സമ്പൂര്‍ണ അടച്ചിടല്‍ 19 ദിവസം കൂടി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൊറോണയ്ക്കെതിരായ പോരാട്ടം ഇതുവരെ ഫലപ്രദമായിരുന്നുവെന്നും ഏറെ ത്യാഗം സഹിക്കേണ്ടി വന്ന ജനങ്ങളെ നമിക്കുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണം തുടരുമെന്നും അടുത്ത ആഴ്ച ഏറെ നിര്‍ണായകമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
കൊറോണയെ ചെറുക്കുന്നതില്‍ ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഭരണഘടനയില്‍, 'ഞങ്ങള്‍ ജനങ്ങള്‍' എന്ന് എഴുതിയിട്ടുണ്ട്, നമ്മുടെ പോരാട്ടവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ സാമൂഹ്യ ഐക്യം അംബേദ്കറിനുള്ള ശ്രദ്ധാഞ്ജലിയാണെന്നും അംബേദ്കര്‍ ദിനത്തെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി